ജിദ്ദ: സൗദി എറണാകുളം റസിഡന്റ്സ് അസോസിയേഷൻ (സെറ) ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. പ്രസിഡന്റായി ജോൺസൺ കല്ലറക്കലിനെ ജനറൽ സെക്രട്ടറിയായി മുഹമ്മദ് സിറാജിനെയും തെരഞ്ഞെടുത്തു. ക്രിസ് ജെയിംസ് (ട്രഷറർ), സീന റഫീഖ് (വനിതാ കോർഡിനെറ്റർ), പി.എം. മായിൻകുട്ടി, മോഹൻ ബാലൻ, ഫിറോസ് മുഹമ്മദ് (രക്ഷാധികാരികൾ), ഹർഷദ് ഏലൂർ (വൈസ് പ്രസിഡന്റ്), ബിജു ആന്റണി (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് അംറു, അബൂബക്കർ അനീസ്, എം.എ മുഹമ്മദ് റഫീഖ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
സെറയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 050 127 5407 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
