കോഴിക്കോട് : കനത്ത പ്രതിഷേധത്തെ തുടർന്ന് പെരുന്നാൾ ദിനത്തിൽ പരീക്ഷ നടത്താനുള്ള നീക്കത്തിൽനിന്ന് കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാ ഭവൻ പിന്മാറി. കഴിഞ്ഞ നാല് വർഷമായി പെരുന്നാൾ ദിനങ്ങളിൽ പരീക്ഷ നടത്തുന്നത് പതിവായതോടെ എം.എസ്.എഫും അധ്യാപക സംഘടനയായ സി.കെ.സി.ടി ഉൾപ്പെടെയുള്ളവരും കടുത്ത പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ഇതേതുടർന്നാണ് തീരുമാനം മാറ്റിയത്.
സർക്കാർ ഔദ്യോഗിക കലണ്ടറിൽ അവധിയുള്ള ആഘോഷ ദിവസങ്ങളുടെ തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തുകയില്ലെന്നും സർവ്വകലാശാല അറിയിച്ചു. മുസ്ലിം ലീഗ് എം.എൽ.എമാരും മുസ്ലിംലീഗ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ചർച്ചകൾക്ക് നേതൃത്വം നൽകി.
![]()
