ദമ്മാം: കല നന്മക്ക് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ദമ്മാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാം ക്രിയേഷന്‍സ് നടത്തിയ ഇഫ്ത്താര്‍ സംഗമത്തിലും, സാംസ്ക്കാരിക സദസ്സിലും പ്രവിശ്യയിലെ പ്രമുഖര്‍ പങ്കെടുത്തു.
വെറുപ്പിന്റെ ഈ കാലത്ത് നന്മയുടെയും , സ്നേഹത്തിന്റെയും ആശയങ്ങള്‍ കൂടുതലായി പ്രചരിപ്പിക്കുക എന്നത് മനുഷ്യ സ്നേഹികളുടെ കടമയാണ് അതിന് ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് കല ആ നിലക്ക് ജാം ക്രിയേഷന് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്നു എന്ന് സാംസ്ക്കാരിക സദസ്സിനെ അഭിമുഖീകരിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തിയ രക്ഷാധികാരി മുഹമ്മദാലി പീറ്റിയില്‍ പറഞ്ഞു. ഖുര്‍ആനില്‍ നിന്ന് അര്‍ഷദ് അലി വാണിയമ്പലം നിര്വ്ഹിച്ചു. ജാം ക്രിയേഷൻസ് കൺവീനർ സുബൈര്‍ പുല്ലാളൂര്‍ അധ്യക്ഷത വഹിച്ചു.
സഈദ് ഹമദാനി, റിനു അബൂബക്കർ, ബിജു പൂതക്കുളം, സിറാജ് കരുമാടി, നാസര്‍ കല്ലായി, ഷമീര്‍ പത്തനാപുരം എന്നിവര്‍ സംസാരിച്ചു.
സലാം ജാംജൂം, ഫൈസല്‍ കുറ്റിയാടി, ഷബീര്‍ ചാത്തമംഗലം, റൗഫ് ചാവക്കാട് എന്നിവർ സംബന്ധിച്ചു.
ഷെരീഫ് കൊച്ചി, ജോഷിബാഷ, ഹാരിസ് കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്കി. മെഹബൂബ് കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു .
![]()
