റിയാദ് : റിയാദ് മലപ്പുറം ജില്ല യു.ഡി.എഫിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. ബത്തയിലെ ഡി പാലസ് ഹോട്ടലിൽ നടന്ന കെ.എം.സി.സി, ഒ.ഐ.സി.സി മലപ്പുറം ജില്ല ഭാരവാഹികളുടെ സംയുക്ത യോഗമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
ഏപ്രിൽ 19 ന് റിയാദിൽ വച്ചു വിപുലമായ ജില്ല യു. ഡി. എഫ് സമ്മേളനവും കുടുംബ സംഗമവും നടത്താൻ പ്രധാന ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി.
മലപ്പുറം ജില്ലയിലെ മലപ്പുറം, പൊന്നാനി, വയനാട് പാർലിമെന്റ് മണ്ഡലം സ്ഥാനാർഥികളും പ്രമുഖ യു.ഡി.എഫ് നേതാക്കളും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.
കുട്ടികൾക്കായി കല, കായിക മത്സരങ്ങളും രക്ഷിതാക്കൾക്കായി പാരെന്റ്റിംഗ് ക്ലാസ്സുകളും നടക്കും.
മറ്റു കല, സാംസ്കാരിക പരിപാടികളും യോഗത്തിൽ അരങ്ങേറുമെന്നും ഭാരവാഹികൾ അറിയിച്ചു.
വഹീദ് വാഴക്കാട്, സഫീർ മുഹമ്മദ്, ജംഷാദ് തുവ്വൂർ, മുനീർ വാഴക്കാട്, അബൂബക്കർ മഞ്ചേരി, നൗഫൽ താനൂർ, ഷക്കീൽ തിരൂർക്കാട്, അൻസാർ വാഴക്കാട്, റഫീഖ് ഹസ്സൻ വെട്ടത്തൂർ (വൈസ് ചെയർമാൻ), ഷാഫി മാസ്റ്റർ ചിറ്റത്തുപ്പാറ, സാദിഖ് വടപുറം, മുനീർ മക്കാനി, സൈനുദ്ധീൻ വെട്ടത്തൂർ, അർഷദ് തങ്ങൾ ചെട്ടിപ്പടി, ഭാസ്കരൻ മഞ്ചേരി, സഫീർ ഖാൻ കരുവാരകുണ്ട്, ഷമീർ വണ്ടൂർ, അൻസാർ നെയ്തല്ലൂർ (ജോ.കൺവീനർ), ബനൂജ് പുവത്, സലാം പയ്യനാട് (സോഷ്യൽ മീഡിയ), മൊയ്ദീൻ കുട്ടി പൊന്മള, ഷറഫു ചിറ്റൻ, പ്രഭാകരൻ, ഉണ്ണി, ഇസ്മായിൽ ഓവുങ്ങൽ, ഷബീറലി പള്ളിക്കൽ, യൂനസ് നാണത്ത്, നാസർ എടക്കര, ഷൗക്കത് ഷിഫാ, മുത്തു പാണ്ടിക്കാട്, ഷാജു തുവ്വൂർ എന്നിവർ നിർവ്വാഹക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു.
![]()
