റിയാദ്: പതിനെട്ടു വര്‍ഷമായി റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി റഹീമിന്റെ മോചനത്തിന് ദിയാ ധനം സമാഹരിക്കാന്‍ പ്രവർത്തിക്കുന്ന റഹീം നിയമസഹായ സമിതിക്ക് പിന്തുണയുമായി റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ദശദിന ക്യാമ്പയിന് പ്രഖ്യാപിച്ചു. ബത്ഹ കെ എം സി സി ഓഫീസില്‍ നടന്ന യോഗത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെ എം സി സി സൗദി ദേശീയ സമിതി വൈസ് പ്രസിഡന്റ് ഉസ്മാന് അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു.
ഏപ്രില്‍ ഒന്നുമുതല്‍ പത്ത് വരെയാണ് ക്യാമ്പയിന്. പത്ത് ദിവസത്തിനുള്ളില്‍ പരമാവധി പണം സ്വരൂപിക്കുവാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങും. കെ എം സി യുടെ ജില്ല, ഏരിയ, നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണമെന്നും കെ എം സി സി യുടെ എല്ലാ അംഗങ്ങളും ഈ കാരുണ്യ ദൗത്യത്തിൽ പങ്കാളികളാവുമെന്നു ഭാരവാഹികൾ അറിയിച്ചു.
![]()
