റിയാദ്: വരുന്ന ബുധനാഴ്ച വരെ റിയാദില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആഹ്വാനം ചെയ്തു. പൊതു ജനങ്ങൾ വെള്ളപ്പൊക്കമുണ്ടാവുന്ന പാതകള്‍, താഴ്വരകള്‍, ചതുപ്പുകള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്ക്കാണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അധികൃതർ അറിയിച്ചു.റിയാദ് പട്ടണം, ദിരിയ, അഫീഫ്, ദവാദ്മി, അല്‍ ഖുവയ്യ, അല്‍ മുസാഹ്മിയ, അല്‍ ഹാരിഖ്, അല്‍ ഖര്‍ജ്, ഹോത്ത ബനീ തമീം, മജ്മ, സുല്‍ഫി, ഷഖ്റ, ഹുറൈമില, റുമാ, വാദി ദവാസിര്‍, അഫ്ലാജ്, അല്‍ സലീല്‍, താദിഖ്, ദര്‍മ്മ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത മഴക്ക് സാധ്യത.ഈ പ്രദേശങ്ങളില്‍ ഇടിമിന്നല്‍, ആലിപ്പഴം എന്നിവയ്ക്കൊപ്പം ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്ക്കുന്നു
![]()
