റിയാദ് :സൗദി മിൽക്ക് (സദാഫ്കോ ) റിയാദ് കമ്പനിയിൽ പ്രവർത്തിച്ചു വരുന്ന മലയാളികൂട്ടം കൂട്ടായ്മയുടെ സമൂഹഇഫ്താർ സംഗമം മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൂട്ടായ്മയുടെ അംഗങ്ങളും കുടുംബങ്ങളും കൂടാതെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു.

പ്രസിഡന്റ് നയീംമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക യോഗം മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ഉത്ഘാടനം ചെയ്തു.
ഗഫൂർ കൊയിലാണ്ടി, നാസർ ലൈസ്, ഇസ്മായിൽ പയ്യോളി ന്യൂസ് 24,നാസർവണ്ടൂർ, ഫൈസൽ മിയ കൂട്ടായ്മ, നാസർ ചെറൂത്ത്, ഷഫീഖ് മലയാളികൂട്ടം സെക്രട്ട്റി, മജീദ് കെ പി ന്യൂസ് 16 എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രെഷറർ അബ്ദുൽ സലാം സ്വാഗതവും, എക്സികൂട്ടീവ് അംഗം അഭിജിത് നന്ദിയും പറഞ്ഞു. ജലീൽ, സഫീർ, മജീദ് ചോല, എന്നിവർ നേതൃത്വം നൽകി. 5 വർഷത്തെ സദാഫ്കോ ജോലി മതിയാക്കി പോകുന്ന സഫ്നാസിനുള്ള ഉപഹാരം അദ്ദേഹത്തിന്റെ അഭാവത്തിൽ ജയൻ കൊടുങ്ങല്ലൂരിൽ നിന്നും മജീദ് കെ പി ഏറ്റുവാങ്ങി.
![]()
