റിപ്പോർട്ട് – അഫ്സൽ കായംകുളം
ഹായിൽ : മനുഷ്യനിർമിത അതിരുകൾക്കപ്പുറം സഹോദര്യത്തിന്റെയും ഉള്ളുതുറന്ന പങ്കുവെക്കലുകളുടെയും ഊഷ്മള വേദിയാണ് ഇഫ്താർ സംഗമങ്ങളെന്ന സന്ദേശം വിളിച്ചോതി ഒ ഐ സി സി ഹായിൽ സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
അൽ ഹബീബ് ഹോസ്പിറ്റൽ ഗ്രൗണ്ടിൾ നടന്ന ഇഫ്ത്താർ സംഗമത്തിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗങ്ങളിലെ പ്രമുഖരും, സ്വദേശി വിദേശികളടക്കം ആയിരത്തിലധികം പേർ പങ്കെടുത്തു.ഒ ഐ സി സി ഹായിൽ സെൻട്രൽ കമ്മിറ്റി നേതാക്കൽ പരിപാടിക്ക് നേത്രത്വം നൽകി. സംഘാടനം കൊണ്ടും അച്ചടക്കം കൊണ്ടും മികച്ച രീതിയിൽ സംഘടിപ്പിച്ച ഇഫ്ത്താർ ഹായിലിലെ മലയാളികളുടെ സംഗമം കൂടിയായി മാറി.
![]()
