റിയാദ്: കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി. സൗദി ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കോഴിക്കോട് ചീകിലോട് പൊയിൽ പടിക്കൽ വീട്ടിൽ റിയാസ് (45) ആണ് ഹൃദയാഘാദം മൂലം മരിച്ചത്.
ഭാര്യയും രണ്ട് മക്കളും സന്ദർശക വിസയിൽ കൂടെ ഉണ്ട്.
പിതാവ്: കോയ. മാതാവ്:ആയിഷ.
ഭാര്യ: ബെസി. മക്കൾ: ഇശാഫാത്തിമ,മുഹമ്മദ് റയ്യാൻ
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
![]()
