റിയാദ്: സൗദി അറേബിയയിൽ തിങ്കളാഴ്ച ശവ്വാൽ മാസപ്പിറ നിരീക്ഷിക്കാൻ ആഹ്വാനം . കഴിഞ്ഞ ദിവസമാണ് സൗദി സുപ്രിം കോടതി പൊതുജനങ്ങളോട് മാസപ്പിറ നിരീക്ഷിക്കാൻ ആഹ്വാനം ചെയ്തു അറിയിപ്പ് പുറപ്പെടുവിച്ചത്. ഏപ്രിൽ എട്ട് തിങ്കളാഴ്ച്ച റമദാൻ 29 ആയതിനാൽ മാസപ്പിറ കാണാൻ സാധ്യതയുള്ളതായും ശവ്വാൽ പിറ നിരീക്ഷിക്കണമെന്നും അറിയിപ്പ്. നഗ്ന നേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ ഉപയോഗിച്ചോ പിറ നിരീക്ഷിക്കണമെന്നും ചന്ദ്രക്കല നിരീക്ഷിച്ചവർ കോടതിയെ സമീപിച്ചു മൊഴിനൽകണമെന്നും കുറിപ്പിൽ പറയുന്നു. തിങ്കളാഴ്ച മാസപ്പിറ കാണുകയാണെങ്കിൽ റമദാൻ 29 പൂർത്തിയാക്കി ഏപ്രിൽ ഒൻപത് ചെറിയ പെരുന്നാൾ ആഘോഷങ്ങളിലേക്ക് സൗദി കടക്കും. മാസപ്പിറ നിരീക്ഷിക്കാത്ത പക്ഷം റമദാൻ 30 പൂർത്തീകരിച്ചു ഏപ്രിൽ 10 ബുധനാഴ്ച്ച പെരുന്നാൾ ആഘോഷങ്ങളിലേക്ക് രാജ്യം കടക്കും.
![]()
