കണ്ണൂർ :കണ്ണൂർ പാർലമെന്റ് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനായി
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഗ്ലോബൽ പാസ്സഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധിയും ഖത്തർ പ്രവാസിയുമായ എം പി സലിം കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന് നാമ നിർദേശ പത്രിക സമർപ്പിച്ചു.
കണ്ണൂർ ഇന്റർനാഷണൽ വിമാനത്താവളത്തിന്റെ വികസനം ആണ് പ്രധാന ലക്ഷ്യമെന്നും പ്രവാസി പ്രതിനിധ്യത്തിലൂടെ കണ്ണൂരിനെ ശാക്തീകരിക്കുകയും നമ്മുടെ അഭിലാഷങ്ങളെ യാഥാർത്ഥമാക്കി മാറ്റുകയും ചെയ്യുവാനും ശ്രമിക്കുമെന്നും പോയിന്റ് ഓഫ് കാൾ ഫെസിലിറ്റി ലഭിക്കുന്നതോടെ ഏകദേശം ഒരു ലക്ഷത്തോളം പുതിയ തൊഴിൽ അവസരങ്ങൾ തന്നെ ജില്ലയിൽ രൂപപെടുമെന്നും അദ്ദേഹം ജി സി സി വാർത്തയോട് പ്രതികരിച്ചു. കൂടാതെ കണ്ണൂർ ജില്ലയിലെ ജനങ്ങൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കുവാനും കഴിയും, “പുരോഗതിക്ക് ഒരു വോട്ട്, വികസനത്തിന് ഒരു വോട്ട് – കണ്ണൂരിൻ്റെ ഭാവിക്ക് ഒരു വോട്ട്” എന്ന പ്രചാരണത്തിൽ ഊന്നിയായിരിക്കും പ്രവർത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു
![]()
