മനാമ :ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതവിഭാഗം ലോക വനിതദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി വനിതകൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ ഷീന നൗഫൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഡോ. ഷബ്ന സുനീർ രണ്ടാം സ്ഥാനവും സഞ്ജു എം.സാനു, റജീന ഇസ്മായിൽ എന്നിവർ മൂന്നാം സ്ഥാനത്തുമെത്തി.നിർവാഹക സമിതി അംഗം റഷീദ സുബൈർ, ഫാത്തിമ സ്വാലിഹ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കേന്ദ്ര പ്രസിഡന്റ് സമീറ നൗഷാദ്, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ എന്നിവർ വിജയികളെ അനുമോദിച്ചു.
![]()
