റിയാദ് : കോഴിക്കോട് ഫറോക് സ്വദേശി റഹീമിന്റെ ജയിൽ മോചന പണ സമാഹരണവുമായി ബന്ധപെട്ടു റിയാദിൽ ബിരിയാണി ചലഞ്ച്. റഹീം നിയമ സഹായ സമിതിയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്.മിനിമം അഞ്ച് ബിരിയാണി ഫ്ളാറ്റുകളിലും റൂമുകളിലും എത്തിക്കുന്ന വിപുലമായ ഒരു പരിപാടിയാണ് സംഘാടകർ പദ്ധതിയിട്ടിരിക്കുന്നത്.125 റിയൽ ആണ് അഞ്ചു ബിരിയാണിയുടെ വില.റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനകൾ,ഡ്രൈവേഴ്സ് കൂട്ടായ്മകൾ എല്ലാം ഈ ദൗത്യത്തിൽ പങ്കാളികളാകും.
പെരുന്നാൾ ദിനത്തിൽ ബിരിയാണി ഡെലിവറി കൊടുക്കാൻ പറ്റുന്ന ഡ്രൈവർമാർ ഈ ലിങ്ക് വഴി ഗ്രൂപ്പിലേക്ക് ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു.
Open this link to join my WhatsApp Group:
https://chat.whatsapp.com/BerW704cIBe2D7tR3EEv6f
![]()
