ദുബായ് : ഈദ് അൽ ഫിത്തറിനോട് അനുബന്ധിച്ച് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ്. മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗുകളും റമദാൻ 29 മുതൽ ഷവ്വാൽ 3 വരെ സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
റമദാൻ 29 ഏപ്രിൽ 8 തിങ്കളാഴ്ചകാം – സാധാരണ നോ-പേ പാർക്കിംഗ് ദിവസമായ ഏപ്രിൽ 7 ഞായറാഴ്ച മുതൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് ലഭിക്കും. തിങ്കളാഴ്ച ചന്ദ്രക്കല കണ്ടാൽ, അത് റമദാനിൻ്റെ അവസാന ദിവസമായിരിക്കും, ഈദ് അൽ ഫിത്തറിൻ്റെ ആദ്യ ദിവസം ഏപ്രിൽ 9 ചൊവ്വാഴ്ച വരും. തുടർന്ന് ഷവ്വാൽ 3, ഏപ്രിൽ 11, വ്യാഴാഴ്ച വരെ അഞ്ച് ദിവസത്തേക്ക് പാർക്കിംഗ് സൗജന്യമായിരിക്കും. കൂടാതെ താരിഫുകൾ ഏപ്രിൽ 12 വെള്ളിയാഴ്ച പുനരാരംഭിക്കും. ഏപ്രിൽ 13 ശനിയാഴ്ച പാർക്കിംഗ് ഫീ പുനരാരംഭിക്കും.
![]()
