മനാമ: ബഹ്റൈൻ സാമൂഹിക സംഘടന നേതാക്കളുടെ കൂട്ടായ്മയായ ബഹ്റൈൻ കേരളാ സോഷ്യൽ ഫോറം നേതൃത്വത്തിൽ ബി കെ എസ് എഫ് ഈദ് നൈറ്റ് 2024 എന്ന പേരിൽ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു.
ആദ്യ ഈദ് ദിനത്തിൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ രാത്രി 7 മണി മുതൽ ആണ് പരിപാടി. ബി കെ എസ് എഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ വേണ്ടിയുള്ള വിഭവ സമാഹരണ ഭാഗമായാണ് ഇത്തരം ഒരു വലിയ പരിപാടിയുമായി മുന്നോട്ട് വരുവാൻ കാരണമെന്ന് ഈദ് നൈറ്റ് സ്വാഗത സംഘ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
സലിം കോടത്തൂർ, മകൾ ഹന്നാ സലിം, നിസാം തളി പറമ്പ്, സിഫ്രാൻ നിസാം,മെഹ്റു നിസാം, മഹ്റിഫാ നൂരി നിസാം തുടങ്ങി പ്രശസ്ത ഗായകരുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ അരങ്ങേറുക. സുബി ഹോംസുമായി സഹകരിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തുക.
മനാമ കെ സി റ്റി യിൽ നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികളായ ഹാരിസ് പഴയങ്ങാടി,നജീബ് കടലായി, അനസ് റഹിം, മജീദ് തണൽ, ജ്യോതിഷ് പണിക്കർ, അൻവർ കണ്ണൂർ എന്നിവർ പങ്കെടുത്തു.
![]()
