റിയാദ് : “സൗദി ബിസിനസ് ഓപ്പർച്യൂണിറ്റി കോൺക്ലേവ് 2024 ” സൗദി അറേബ്യയിൽ നടന്ന വളരെ ശ്രദ്ധേയമായ ഒരു പരിപാടി ആയിരുന്നു. അറബ് ഡ്രീംസും ഇന്റർനാഷണൽ ബിസിനസ് വീക്ക് എന്ന ബിസിനസ് കമ്മ്യൂണിറ്റിയും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ മാസം 28 നു റിയാദിലെ റാഡിസൺ ബ്ലൂ ഹോട്ടലായിരുന്നു പരിപാടിയുടെ വേദി. ഇന്റർനാഷണൽ ബിസിനസ് വീക്ക് (ഐ.ബി.ഡബ്ല്യു) വിവിധ രാജ്യങ്ങളിൽ ഉള്ള ബിസിനസ് ലീഡേഴ്സിന്റെയും, നിക്ഷേപകരുടെയും, എന്റർപ്രെനെഴ്സിന്റെയും ഒരു ഏകീകൃത കൂട്ടായ്മ ആണ് ഐ.ബി.ഡബ്ല്യു. ചൈന, ഹോങ്കോങ് മലേഷ്യ, സിങ്കപ്പൂർ, അമേരിക്ക, യുകെ, ഖത്തർ, യുഎഇ എന്നീ തുടങ്ങിയ 12 രാജ്യങ്ങളിൽ നിന്നുള്ള സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുന്ന ബിസിനസ് ഉടമകളും സൗദിയിൽ നിന്നുള്ള ഒരുപാട് നിക്ഷേപകരുമാണ് ഈ പരിപാടിയെ യഥാർത്ഥത്തിൽ സവിശേഷമാക്കിയത്.ഈ അന്താരാഷ്ട്ര പ്രാധിനിധ്യം കോൺക്ലെവ് നു ഒരു പുതിയ മാനം നൽകി.ഇതിൽ നല്ലൊരു വിഭാഗം സ്ത്രീകളായിരുന്നു .പല രാജ്യങ്ങളിലായി ബിസിനസ് ചെയ്യുന്നവരും സംരംഭകരുമായ സ്ത്രീകൾ പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു . അറബ് ഡ്രീംസിന്റെ ചെയർമാൻ സൽമാൻ ഘാമ്ദി അദ്യക്ഷത വഹിക്കുകയും സൗദിയിലെ വിവിധ മേഖലകളിലെ സാദ്ധ്യതകളെ കുറിച്ചുള്ള ആമുഖവും നൽകി. തുടർന്ന് സൗദി വിഷൻ 2030, സൗദിയിൽ പ്രഖ്യാപിച്ചിട്ടുള്ള വലിയ പ്രോജക്ടുകളെ കുറിച്ചും ഭാവിയിൽ വരുന്ന സൗദിയിലെ പ്രധാനപ്പെട്ട മാറ്റങ്ങൾ, ബിസിനസ് ഓപ്പോർട്ടുനിറ്റീസ്, ഇൻവെസെന്റ് ഓപ്പോർട്ടുനിറ്റീസ് എല്ലാം ഉൾപെടുത്തിയുള്ള പി പി ടി പ്രസന്റേഷൻ എല്ലാവരിലും ആവേശം ഉണർത്തി.എഞ്ചിനീയറിംഗ്, ഇന്നോവേഷൻ എന്നീ വിഷയങ്ങളിൽ നടന്ന പാനൽ ചർച്ചയായിരുന്നു കോൺക്ലാവ് ന്റെ പ്രധാന ആകർഷങ്ങളിലൊന്ന്.യുഎസ്എ, ചൈന,മിഡിൽ ഈസ്റ്റ്,ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖർ ചർച്ചയിൽ സജീവമായി. ഐ.ബി.ഡബ്ല്യു ന്റെ ഇന്റർനാഷണൽ ഡയറക്ടർ ആയ വിനീത് സി നമ്പ്യാർ ആണ് ചർച്ച നിയന്ത്രിച്ചിരുന്നത് (മോഡറേറ്റർ). ഹോങ്കോങ് മിഡിൽ ഈസ്റ്റ്. ചേമ്പറിന്റെ വൈസ് പ്രസിഡന്റ് എസ്തർ വോങ്(ലേഡി), ഏഷ്യ പസിഫിക് ഇക്കണോമിക് ആൻഡ് ട്രേഡ് യൂണിയൻ ന്റെ പ്രസിഡണ്ട് ആഞ്ചി യിങ് പിംങ്(ലേഡി) എന്നീ പ്രമുഖർ ബിസിനസുകൾ സൗദിയിലോട്ട് വ്യാപിപ്പിക്കാൻ തയ്യാറാണെന്നും അറിയിച്ചു.
![]()
