മക്ക: അയർലണ്ടിൽ ജോലി ലഭിച്ചതിനെ തുടർന്ന് മക്കയിലെ പ്രവാസമവസാനിപ്പിച്ച് പോകുന്ന ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റി വനിതാ വിംഗ് കോ ഓർഡിനേറ്ററും, സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിംഗ് അംഗവും ഹജ്ജ് സന്നദ്ധ സേവന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ഫെമി ശ്യാമിന് ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം യാത്രയയപ്പ് നൽകി.
ഫെമിയും കുടുംബവും ഹജ്ജ് സന്നദ്ധ സേവനരംഗത്ത് മറ്റുള്ളവർക്കെല്ലാം ഒരു മാതൃകയായിത്തീർന്ന് വിശുദ്ധ മക്കയുടെ മണ്ണിൽ അല്ലാഹുവിന്റെ അതിഥികൾക്ക് മക്കാ ഒഐസിസി സെൻട്രൽ കമ്മിറ്റിയ്ക്ക് കീഴിൽ നൽകിയ സേവനങ്ങൾക്ക് ഉള്ള നന്ദിയും കടപ്പാടും യോഗത്തിൽ സംസാരിച്ചവർ അറിയിച്ചു.
ജനറൽ സെക്രട്ടറി നിസാ നിസാം ത്രിവർണ്ണ ഷാൾ അണിയിച്ച് ആദരവ് നൽകി.സെക്രട്ടറിമാരായ ഷീമാ നൗഫൽ മൊമെന്റോയും റോഷ്ന നൗഷാദ് ഉപഹാരവും നൽകി. യാത്രയയപ്പു ചടങ്ങിന് ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം നേതാക്കളായ ഷബാന ഷാനിയാസ്, മിസരിയ്യാ റഫീഖ്, ബദരിയ്യാ നൗഷാദ്, ഷീബാ സെയ്ദ്, സഫീന തുടങ്ങിയവർ നേതൃത്വം നൽകി.
![]()
