റിയാദ്: പത്ത് ദിവസം മുമ്പ് അഫീഫിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി നേല്ലോല വീട്ടില്‍ ജോണ്‍ തോമസ് എന്ന ജോസ് (47) മരണത്തിന് കീഴടങ്ങി.തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാര്‍ തമ്പി അപകടസ്ഥലത്ത് വെച്ച് മരിച്ചിരുന്നു.
കഴിഞ്ഞ 25ന് അല്‍ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ നിന്ന് അഫീഫിന് സമീപമുള്ള തൊഴിലിടത്തിലേക്ക് തൊഴിലാളികളെ കൊണ്ടുപോയ ടൊയോട്ട ഹയസ് പാസഞ്ചര്‍ വാന്‍ ടയര്‍ പൊട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. 15 ഓളം തൊഴിലാളികളുണ്ടായിരുന്നു.അപകടത്തിൽ തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാര്‍ തമ്പി മരിച്ചിരുന്നു.
ജോസ് എരുമേലി സ്വദേശി തോമസിന്റെയും മറിയാമ്മയുടെയും മകനാണ്. കുഞ്ഞുമോളാണ് ഭാര്യ. മക്കള്‍: ഏഞ്ചല്‍ മറിയ, ജോയല്‍. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഉനൈസ കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
![]()
