ന്യൂഡൽഹി: സമൂഹ മാധ്യമ പ്ലാറ്റുഫോമുകളായ ഇൻസ്റ്റയും വാട്സ്ആപ്പും ആഗോളതലത്തിൽ പണിമുടക്കി. കഴിഞ്ഞ ദിവസം രാത്രി 11.50 ടെയാണ് ഈ ആപ്ലിക്കേഷനുകൾ പണിമുടക്കി ഉപഭോക്താക്കളെ വലച്ചത്. ഇൻസ്റ്റയും വാട്സ്ആപ്പും ഉപയോഗിക്കാൻ ശ്രമിച്ചവർക്ക് ഈ സർവീസ് ഇപ്പോൾ ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിച്ചത്. ഇത് ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ അനുഭവപ്പെട്ടു. മിനിട്ടുകൾക്കകം വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് എക്സ് പ്ലാറ്റഫോമിലൂടെ സന്ദേശങ്ങൾ നൽകി. ചിലയാളുകൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടതായും അത് ഉടൻ പരിഹരിക്കുമെന്നും സന്ദേശമയച്ചു. ഈ വർഷം ഇത് രണ്ടാംതവണയാണ് മെറ്റയുടെ കീഴിലെ പ്ലാറ്റ്ഫോമുകൾ താൽക്കാലികമായി പണിമുടക്കിയത്. മാർച്ചിൽ ഒരു തവണ ഈ പ്ലാറ്റ്ഫോമുകൾ പണിമുടക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ പ്രശനം മണിക്കൂറുകൾക്കകം പരിഹരിച്ചു.
![]()
