തിരുവനന്തപുരം: കത്തുന്ന ചൂടിലും തെരെഞ്ഞെടുപ്പ് ചൂട് നിലനിൽക്കുന്ന സംസ്ഥാനത്തു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തിയതി ഇന്ന് അവസാനിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് വിവിധ ഇടങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ ഇന്ന് ഷാഫി പറമ്പിൽ വടകര പുതിയ സ്റ്റാൻഡിൽ നിന്ന് റോഡ്ഷോ ആയി ജില്ല അധികാരിമുന്പാകെ പത്രിക സമർപ്പിക്കും.
ആലപ്പുഴയിൽ കെ.സി. വേണുഗോപലും എ.എം. ആരിഫും പത്രിക സമർപ്പിക്കും.യു.ഡി.എഫ് സ്ഥാനാർഥികളായ കെ. മുരളീധരനും അടൂർ പ്രകാശും ഇന്ന് പത്രിക സമർപ്പിക്കും. എൻ.ഡി.എ സ്ഥാനാർഥികളായി സുരേഷ് ഗോപിയും മുരളീധരനും രാജീവ് ചന്ദ്രശേഖറും ഇന്ന് പത്രിക സമർപ്പിക്കും.
![]()
