ന്യൂ ഡൽഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്നും കെജരിവാളിന് എന്തെങ്കിലും പറ്റിയാല്‍ രാജ്യം മാത്രമല്ല ദൈവം പോലും പൊറുക്കില്ലന്നും എ എ പി നേതാവ് അതിഷി.ജയിലിലായ ശേഷം അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. .കെജരിവാള്‍ കടുത്ത പ്രമേഹ രോഗിയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും അദ്ദേഹം 24 മണിക്കൂറും സംസ്ഥാനത്തിന്റെ ഭരണ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ജയിലില്‍ അടച്ച് ബി ജെ പി അദ്ദേഹത്തിന്റെ ആരോഗ്യ നില അപകടമാക്കിയിരിക്കുകയാണെന്നും അതിഷി എക്സില്‍ കുറിച്ചു.എന്നാല്‍ ജയില്‍ അധികൃതര്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള ആരോപണങ്ങളെ നിഷേധിച്ചു. ആരോഗ്യ നില സാധാരണ നിലയിലാണെന്ന് തിഹാര്‍ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.
![]()
