തൃശൂർ : തൃശൂർ പാർലമെൻറ്റ് ഇടതു സ്ഥാനാര്‍ഥിയായ വി.എസ് സുനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കലക്ടര്‍ കൃഷ്ണതേജയുടെ ക്യാബിനിലെത്തിയാണ് സുനില്‍കുമാര്‍ പത്രിക നല്‍കിയത്.
മന്ത്രി കെ.രാജന്, മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്, സിപിഎം ജില്ല സെക്രട്ടറി എംഎം വര്‍ഗീസ്, കേരളബാങ്ക് വൈസ്പ്രസിഡന്റ് എം.കെ.കണ്ണന് തുടങ്ങി മുതിര്‍ന്ന ഇടതു നേതാക്കള്‍ പത്രിക നല്‍കാനെത്തിയ സുനില്‍കുമാറിനെ അനുഗമിച്ചു. ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യംവഹിക്കാൻ പോകുന്ന മണ്ഡലത്തിലെ മറ്റു രണ്ട് പ്രധാന സ്ഥാനാര്‍ഥികളായ കെ മുരളീധരനും സുരേഷ് ഗോപിയും ഇന്ന് നമ നിർദേശക പത്രിക സമർപ്പിക്കും.
![]()
