ഫോബ്സ് മാസിക പുറത്തിറക്കിയ അതിസമ്പന്നന്മാരുടെ പട്ടികയിൽ ഉൾപ്പെട്ട് ലുലു ഗ്രൂപ്പിൻ്റെ ചെയർമാൻ എം.എ. യൂസഫലി സ്ഥാനം പിടിച്ചു. ഏറ്റവും ധനികനായ മലയാളികളുടെ ലിസ്റ്റിൽ ഒന്നാമതാണ് യൂസഫലിയുടെ സ്ഥാനം. യൂസഫലിക്ക് 7.6 ബില്യൻ ഡോളറിന്റെ ആസ്തിയാണുള്ളത്.
ആഗോള തലത്തിൽ കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ യൂസഫലി 497-ാം സ്ഥാനത്ത് നിന്ന് 344 സ്ഥാനത്തെത്തി. 2023-ൽ അദ്ദേഹത്തിന്റെ ആസ്തി 7.1 ബില്യൻ ഡോളർ ആയിരുന്നു. ജോയ് ആലുക്കാസ് (4.4 ബില്യൻ ഡോളർ), ഡോ. ഷംഷീർ വയലിൽ (3.5 ബില്യൻ ഡോളർ), രവി പിള്ള (3.3 ബില്യൻ ഡോളർ), സണ്ണി വർക്കി (3.3 ബില്യൻ ഡോളർ) എന്നിവർ രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളും സ്വന്തമാക്കി. 1.3 ബില്യൻ ഡോളർ ആസ്തിയോടെ സാറ ജോർജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്നയായ വനിത. ആദ്യമായി ഫോബ്സ് അതിസമ്പന്ന പട്ടികയിൽ ഇടംപിടിക്കുന്ന മലയാളി വനിതയാണ് സാറ.
![]()
