കോഴിക്കോട്: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് – കെ. എസ്. ടി. എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ അധ്യാപക സംഘടന സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് കോഴിക്കോട് കലിക്കറ്റ് ടവറിൽ നടത്തിയ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി.
കേരളത്തിലെ അധ്യാപക സമൂഹവും വിദ്യാഭ്യാസ മേഖലയും നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കുവാൻ പൊതുവേദി സാധ്യമാകുന്നതിന്റെ ആവശ്യകതയെ പറ്റി ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത സംഘടന നേതാക്കൾ ഊന്നി പറഞ്ഞു.
വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
പൊതു ഇടങ്ങളിൽ വംശീയ ധ്രുവീകരണങ്ങൾ സൃഷ്ടിക്കപ്പെടുകയും ജാതീയതയുടെയും വംശീയതയുടെയും പേരിൽ പ്രത്യേക വിഭാഗങ്ങളെ അന്യവൽക്കരിക്കപ്പെടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ ഇത്തരം ഒത്തുകൂടലുകളും ബഹുസ്വര സാന്നിധ്യവും സൃഷ്ടിക്കേണ്ടത് അധ്യാപക സംഘടനകളുടെയും പൊതുസമൂഹത്തിന്റെയും ബാധ്യതയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
മുൻ അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി ദലിത് – ആദിവാസി -മുസ്ലിം വിഭാഗങ്ങളെ പേരെടുത്തുകൊണ്ട് ഒറ്റപ്പെടുത്തുകയും മാത്രമല്ല ,സാംസ്കാരിക മേഖലകളിൽ പോലും നേരിട്ട് വിഭാഗീയത സൃഷ്ടിക്കുന്ന പ്രവണത വർദ്ധിക്കുന്നതായി അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
ഇത്തരം മലീമസമായ സാഹചര്യത്തിൽ വ്യത്യസ്ത സമൂഹങ്ങളുടെ ആഘോഷങ്ങളെയും സാംസ്കാരിക വൈവിധ്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ബഹുസ്വര – മഴവിൽ പൊതു ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ട് സാംസ്കാരിക പ്രചാരണത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യേണ്ടത് അധ്യാപക സമൂഹത്തിൻറെ കടമയാണെന്നും ,ആ കടമ നിർവഹിക്കുന്നതിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് (കെ എസ് ടി എം) സംസ്ഥാന പ്രസിഡണ്ട് ടി.പി.രഹന ടീച്ചർ അധ്യക്ഷത വഹിച്ചു.
ഇഫ്താർ സംഗമത്തിൽ വ്യത്യസ്ത സംഘടന പ്രതിനിധികളായി പ്രമുഖ സംസ്ഥാന നേതാക്കൾ പങ്കെടുത്തു.
കെ എസ് ടിയു സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അബ്ദുൽ അസീസ്,
കെ. എച്ച് എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് അഖിലേഷ് ,കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സലാം മലയമ്മ, കെ എ .ടി എഫ് സംസ്ഥാന സെക്രട്ടറിമാരായ നൗഷാദ് എം, എം.എ ലത്തീഫ്, മുനീർ എം. ,ഹയർസെക്കൻഡറി ജൂനിയർ ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് സുനിൽ, എ. എച്ച്. എസ് .ടി .എ . ജില്ലാ പ്രസിഡണ്ട് മൂസക്കോയ, കെ. എച്ച് .എസ് .ടി .എ സംസ്ഥാന കമ്മറ്റി അംഗം സി കെ അഷ്റഫ്, നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അബുലൈസ്, കെ എസ് ടി എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എം എ നാസർ,എച്ച്. എസ്. എസ്. ടി .എ . സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ , ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സലീം കൊളായിൽ, ,കെ .ജി .പി എസ് .എച്ച്.എ നേതാവ് ഷുക്കൂർ കോണിക്കൽ എൻ .പി .ഇ എസ് കെ സംസ്ഥാന സെക്രട്ടറി വിജേഷ്കുമാർ, കേരള ഉർദു ടീച്ചേഴ് അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലാം മലയമ്മ അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് സംസ്ഥാന ചെയർമാൻ.എസ് കമറുദ്ദീൻ,, ഹയർ എജുക്കേഷൻ ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ.സഈദ് റംസാൻ , കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയിസ് മൂവ്മെൻറ് പ്രസിഡൻറ് റസാഖ് ചെറുപ്പ ,വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് എ. പി വേലായുധൻ, കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ഫാസിൽ കെ ടി , ജില്ലാ സെക്രട്ടറി വി പി അഷ്റഫ്, , സംസ്ഥാന സമിതി അംഗങ്ങളായ ഹബീബ ചെറുവണ്ണൂർ, മുജീബ് മുക്കം,ഷാഹുൽ ഹമീദ്, നൂഹ് മാസ്റ്റർ, ഷഫീഖ് ഓമശ്ശേരി,ഷബീബ ചേന്ദമംഗലൂർ, കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹബീബ് മാലിക് ,സംസ്ഥാന ട്രഷറർ നാസർ ഇ.എച്ച് , സോഷ്യൽ മീഡിയ സെക്രട്ടറി ഹസൻ തയ്യിൽ, റജീന അലി, അൽത്താഫ്, ഡോക്ടർ നിഷാദ് കുന്നക്കാവ്, മുസ്തഫ പാലാഴി, അൻവർ സാദത്ത് കുന്ദമംഗലം എന്നിവർ പങ്കെടുത്തു.
യോഗത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി എ .എ കബീർ സ്വാഗതവും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന പി.ആർ സെക്രട്ടറിയും ,പോഗ്രാം കൺവീനറുമായ എൻ. പി .എ .കബീർ നന്ദിയും പറഞ്ഞു.
![]()
