റിയാദ്: റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ്റെ (മിഅ) റഹിം സഹായ നിധിയിലേക്ക് എം എഫ് സി ടി വി എസ് ഗ്രൂപ്പ് സ്പോൺസർ ചെയ്ത 1,00,000 രൂപ ‘മിഅ’ മുഖ്യ രക്ഷാധികാരിയും റൈസ് ബാങ്ക് ഫൗണ്ടറുമായ സലാം ടി.വി.എസ് കൈമാറി.സലിം മദീന, ഷബ്നാൻ.ടി.വി.എസ്,റഹിം സഹായ നിധി കമ്മറ്റി അംഗങ്ങളായ സുധീർ കുമ്മിൾ, അസ് ലം പാലത്ത്, ഫൈസൽ ബഹസൻ,ഷൈജു പച്ച, അലി ആലുവ, മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ(മിഅ) പ്രസിഡൻ്റ് ഫൈസൽ തമ്പലക്കോടൻ, സെക്രട്ടറി സഫീർ തലാപ്പിൽ, ട്രഷറർ ഉമറലി അക്ബർ, വനിതാ വിഭാഗം പ്രസിഡൻ്റ് ജുവൈരിയത്ത്, ഭരണ സമിതി അംഗങ്ങളായ ഷമീർ കല്ലിങ്ങൽ, റിയാസ്, ജാസ്മിൻ എന്നിവർ സന്നിഹിതരായിരുന്നു.
![]()
