റിയാദ്: പുണ്യ റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മദീനയിൽ ഷട്ടിൽ ബസ് സർവിസുകളുടെ സമയം പുനഃക്രമീകരിച്ചു. മദീന നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെ മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും വേഗത്തിൽ എത്തിക്കുന്നതിന് മദീന വികസന അതോറിറ്റിയാണ് ഷട്ടിൽ ബസ് സർവിസ് തീർഥാടകർക്ക് വലിയ ആസ്വാസമാണ്.ഈ സർവീസുകളുടെ സമയം ഇപ്പോൾ നീട്ടി.
ഉച്ചക്ക് ശേഷം മൂന്ന് മുതൽ ആരംഭിക്കുന്ന സർവിസ് മസ്ജിദുന്നബവിയിലും ഖുബാഅ് പള്ളിയിലും അതായത് ഖിയാമുലൈൽ നമസ്കാരം കഴിയും വരെ നീട്ടി. മദീന നിവാസികളെയും സന്ദർശകരെയും മസ്ജിദുന്നബവി, ഖുബഅ് പള്ളി എന്നിവിടങ്ങളിലേക്കും തിരിച്ചും എത്തിക്കുന്നതിന് ഏഴ് സ്ഥലങ്ങൾ സർവിസിന് നിർണയിച്ചിട്ടുണ്ട്. സ്പോർട്സ് സ്റ്റേഡിയം, ദുറത്ത് അൽമദീന, സയ്യിദ് അൽ എന്നീ റൂട്ടുകളാണ്.
![]()
