ദുബായ് : യുഎഇയിൽ 2024 ഏപ്രിൽ മാസത്തിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹമായിരിക്കും വില.മാർച്ച് മാസത്തേക്കാൾ 12 ഫിൽസിന്റെ വർദ്ധനവുണ്ടാകും.
കഴിഞ്ഞ മാസത്തേക്കാൾ 11 ഫിൽസിന്റെ വർദ്ധനവിൽ സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.03 ദിർഹമായിരിക്കും വില.ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ഏപ്രിൽ മാസത്തിൽ 2.96 ദിർഹമായിരിക്കും വില. ഏപ്രിൽ മാസത്തിൽ ഡീസൽ ലിറ്ററിന് 3.09 ദിർഹമായിരിക്കും വില.
![]()
