റിയാദ്: വിവരസാങ്കേതിക വിദ്യയിലും,സുപ്പര്മാര്ക്കററ് ശ്യഖലയിലും, റിയല്‍ എസ്റേറററ് മേഖലയിലും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മുദബ്ബിര്‍ ഗ്രൂപ്പിന്റെ കോര്പ്പറേററ് ഓഫീസ് റിയാദ് ഒലയില്‍ സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഇതിനോടനുബന്ധിച്ച് ഒലയ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യുഎഇ ഷെയ്ഖ് ഹിസ് ഹൈനസ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സാലേ അല്‍ ഖാസ്മി മുഖ്യാതിഥിയായിരുന്നു.
അല്‍ മുദബ്ബിർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മുഹമ്മദ് മേപ്പോയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കമ്പനിയുടെ പുതിയ ലൊഗോ പ്രകാശനം മുഖ്യാതിഥിയുടെ സാന്നിധ്യത്തില്‍ സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. അമീര്‍ മുബാറക്ക് ബിന്‍ അബ്ദുള്ള ബിന്‍ ഖുലൈബ് കമ്പനിയുടെ വെബ്സൈററ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.
കൊറോണ സമയത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്കും ബിനാമി ബിസ്നസ് കാരണം പ്രതിസന്ധിയിലായിരിക്കുന്ന മലയാളികളായ ചെറുകിട വ്യവസായികളെ തൊഴില്‍ മേഖലയില്‍ സംരക്ഷിക്കുക, സൗദി സ്വദേശികള്‍ക്ക് നാല്‍പ്പത് ശതമാനം തൊഴില്‍ സംവരണം നല്കി പ്രവര്‍ത്തിക്കുക എന്നിവ ലക്ഷ്യം വെച്ചുകൊണ്ടാണ് അല്‍ മുദബ്ബിർ ഗ്രൂപ്പ് റിയാദില്‍ കോര്പ്പറേററ് ഓഫീസ് തുറന്നതെന്ന് ചെയര്മാന് മുഹമ്മദ് മേപ്പൊയില്‍ പറഞ്ഞു.
പതിനഞ്ചു വര്‍ഷമായി കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ അസീസ് ഫൈസിക്ക് മികച്ച ജീവനക്കാരനുള്ള സുബൈഹി അവാര്‍ഡ് സൗദ് ബിന്‍ ഖാലിദ് ബിന്‍ ഫഹദ് അല്‍ സുബൈ സമ്മാനിച്ചു. കൂടാതെ പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് ചെയര്മാന് സ്നേഹോപഹാരം സമ്മാനിച്ചു.
റിയാദ് പോലീസ് ഫഹദ് അബ്ദുള്ള ഇബിന് കുലൈബ്, ഷെയ്ഖ് സേലം മിസ്ഫര്‍ അല്‍ ഹരിത്, ഹമ്മദ് മുഹമ്മദ് ഹമ്മദ് അല്‍ അനീഖ്, ഷായ അബു സ്ക്കൈത്ത, യുസുഫ് അഹ്മദ് അല്‍ സാഗി, പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവ് ഷിഹാബ് കൊട്ടുകാട്, ഐ.ജെ.എഫ്.എഫ് ഗ്ലോബള്‍ പ്രസിഡന്റ് ഡോ: മുഹമ്മദ് ആസിഫ് അലി, ഇന്ത്യന്‍ എംബസി പ്രതിനിധി പുഷ്പരാജന്‍, സൗദി കലാകാരന് ഹാഷിം അബ്ബാസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ആയിഷ ധാന സ്വാഗതവും നിഹാല്‍ ധാനിഷ് മുഹമ്മദ് നന്ദിയും പറഞ്ഞു. സൗദ് റഹ്മാന്, ഭൈമി സുബിന് എന്നിവര്‍ അവതാരകരായിരുന്നു. ഇതിനോടനുബന്ധിച്ച് നടന്ന ഇഫ്താര്‍ വിരുന്നില്‍ സൗദിയിലെ പൗരപ്രമുഖരടക്കം, സാമൂഹിക സാംസ്കാരിക, ബിസിനസ്, മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.

![]()
