റിയാദ്: നാഷണൽ സൗദി ഡ്രൈവേഴ്സ് ഗ്രൂപ്പ് റിയാദിലും ദമാമിലും ഇഫ്താർ സംഗമം സംഘടിപ്പിച്ചു.റിയാദ് ഡി പാലസ് ഹോട്ടലിൽ നടന്ന ഇഫ്താർ മീറ്റിൽ സലിം കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.സഹീർ തങ്ങൾ കാസർഗോഡ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് മുഖ്യ അതിഥിയായി. ഗഫൂർ കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി. എൻജിനീയർ റഫീക്ക് കൊച്ചുകുറ്റിയിൽ റമദാൻ സന്ദേശം നൽകി. അബ്ദുൽ സലിം അർത്തിയിൽ, നാസർ ലൈസ്, ഷമീർ ഇന്ത്യൻ എംബസി, അബ്ദുൽ വാഹിദ് ആൽദിരീസ് എന്നിവർ ആശംസകൾ നേർന്നു. സുലൈമാൻ പൂന്തുറ സ്വാഗതവും നൗഷാദ് വർക്കല നന്ദിയും രേഖപ്പെടുത്തി. അലി ബീമാപള്ളി സുൽഫി ബീമാപള്ളി നിസാർ പുനലൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദമാമിൽ റോസ് ഗാർഡൻ ഹോട്ടലിൽ അൻസർ പന്മനയുടെ അധ്യക്ഷതയിൽ പോൾ ബദർ ഹോസ്പിറ്റൽ മുഖ്യ അതിഥിയും മണിക്കുട്ടൻ ദമാം മുഖ്യപ്രഭാഷകനായിരുന്നു. ഹംസ ചാവക്കാട് സ്വാഗതവും നവാസ് പൂവാർ നന്ദിയും രേഖപ്പെടുത്തി. അൻസർ കരുനാഗപ്പള്ളി, ഷാഫി ചാവക്കാട് എന്നിവർ ആശംസകൾ നേർന്നു. ഹൈദർ മംഗലാപുരം, നൗഷാദ് പുത്തൻ തെരുവ്, അസ്കർ റഹീമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
