മസ്കറ്റ്:മസ്കറ്റ് കെ എം സി സി സിനാവ് സമദ് ഏരിയ കമ്മറ്റി ഗ്രാൻഡ് ഇഫ്താർ മീറ്റ് 2024 മാർച്ച് 25 തിങ്കളാഴ്ച സിനാവ് ലൈബ്രറി ഹാളിൽ വെച്ച് നടത്തി. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിച്ചു. മജീദ് ഫൈസി പാവണ്ണ പ്രാർത്ഥനക്ക് നേത്രത്വo നൽകി.
ഏരിയ കമ്മറ്റി സ്ഥാപക നേതാക്കളായ ഇബ്ര കെഎംസിസി പ്രസിഡന്റ് മഹമൂദ് ഹാജി യും, ആശിഖ് കാക്കേരിയും പരിപാടിയിൽ പങ്കെടുത്തു. ഇസ്ലാമിക ക്വിസ്സ് മത്സരം സിനാവ് സമദ് കെ എം സി സി വനിത വിംഗ് സെക്രട്ടറി ഷിഫ്ന റിവാസ് ന്റെ നേതൃത്വത്തിൽ നടന്നു.
![]()
