ദമ്മാം: ഓ ഐ സി സി ദമ്മാം റീജണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. മുൻപ് കെ പി സി സി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ജില്ല, എരിയ കമ്മിറ്റികൾ നിലവിൽ വന്നിരുന്നു.അതിനു ശേഷം തികച്ചും ജനാധിപത്യ രീതിയിലുള്ള ബാലറ്റിലൂടെ ഇ. കെ സലിം പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കെ പി സി സി നിർദേശ്ശാനുസരണം നാഷണൽ കമ്മിറ്റിയുടെയും മുതിർന്ന നേതാക്കളുടെയും കൃത്യമായ കൂടി യാലോചനകൾക്കും, ചർച്ചകൾക്കും ശേഷമാണ് പുതിയ ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. അതിന് ശേഷം കെ പി സി സി അനുമതിയോടെ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിളള കമ്മിറ്റിയ്ക്ക് അംഗീകാരം നൽകുകയായിരുന്നു.
ദമ്മാം ബദ്ർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം നാഷണൽ പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ മേഖലയിൽ ഓ എ സി സി യുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി കർമ്മപരിപാടികൾ അസൂത്രണം ചെയ്യുമെന്ന് പ്രസിഡൻറ് ഇ.കെ സലിം പറഞ്ഞു.
ബിജു കല്ലുമല അവതരിപ്പിച്ച പാനൽ നിറഞ്ഞ കൈയ്യടികളുടെ ജനറൽ ബോഡി അംഗങ്ങൾ അംഗീകരിച്ചു.
മുൻ കെ പി സി സി നിർവാഹക സമിതി അംഗവും ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡൻറുമായ അഹ്മദ് പുളിക്കൽ, ഗ്ലോബൽ വൈസ് പ്രസിഡൻൻറ് സി. അബ്ദുൽ ഹമീദ്, ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ എന്നിവർ ആശംസകൾ അർപ്പിച്ചു. ചന്ദ്രമോഹൻ സ്വാഗതവും ഷിഹാബ് കായംകുളം നന്ദിയും പറഞ്ഞു.
ഇ. കെ സലിം(പ്രസിഡൻറ്),ഷിഹാബ് കായംകുളം(ജനറൽ സെക്രട്ടറി-സംഘടന ചുമതല),പ്രമോദ് പൂപ്പാല(ട്രഷറർ),
ഷംസ് കൊല്ലം, പി.കെ അബ്ദുൽ കരിം, വിൽസൺ തടത്തിൽ, നൗഷാദ് തഴവ, ഷാഫി കുദിർ, ഷിജില ഹമീദ്, സിന്ധു ബിനു(വൈസ് പ്രസഡൻറുമാർ),സി.ടി ശശി, സക്കീർ പറമ്പിൽ, ജേക്കബ്ബ് പാറയ്ക്കൽ, പാർവ്വതി സന്തോഷ്, അൻവർ വണ്ടൂർ(ജനറൽ സെക്രട്ടറിമാർ),അസിഫ് താനൂർ, സലിം കീരിക്കാട്, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, അബ്ദുൽ റഷീദ്, മനോജ് കെ.പി, അരവിന്ദൻ, ഉസ്മാൻ കുന്നംകുളം(സെക്രട്ടറിമാർ),യഹിയ കോയ(ജോയിൻറ് ട്രഷറർ),ബിനു പി ബേബി(ആഡിറ്റർ),നിസാർ ചെമ്പകമംഗലം, ഷാജിദ് കാക്കൂർ, അരുൺ കല്ലറ, അൻഷാദ് ആദം, അബ്ദുൽ റഷീദ് റാവുത്തർ, അയിഷ സജൂബ്, നിസാം വടക്കേക്കോണം, അസീസ്, റോയ് വർഗ്ഗീസ്, ഇഖ്ബാൽ ആലപ്പുഴ(നിർവ്വാഹക സമിതി അംഗങ്ങൾ) എന്നിവരാണ് ഒ ഐ സി സി റീജണൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.
വനിതാ വേദിയുടെ പ്രെസിഡന്റായി ലിബി ജയിംസിനേയും ജനറൽ സെക്രട്ടറിയായി ഹുസ്ന ആസിഫിനിയെയും തെരെഞ്ഞെടുത്തു.
റീജണിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗങ്ങളായി ബിജു കല്ലുമല, റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, പ്രസാദ് കരുനാഗപ്പള്ളി, നസീർ തുണ്ടിൽ എന്നിവരെയും, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായി അഹമ്മദ് പുളിക്കൽ, സി. അബ്ദുൽ ഹമീദ്, അഷ്റഫ് മുവാറ്റുപുഴ, ജോൺ കോശി, സിറാജ് പുറക്കാട്, ഹനീഫ് റാവുത്തർ എന്നിവരെയും യോഗം പ്രഖ്യാപിച്ചു.
![]()
