ദുബായ് :പൊതുഗതാഗത യാത്രക്കാർക്ക് ‘ഷെയേർഡ് കുടകൾ’ വാഗ്ദാനം ചെയ്യുന്ന സേവനവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ബർദുബായ് അൽ ഗുബൈബ ബസ് സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും മൂന്നുമാസത്തേക്കാണ് ആദ്യമായി സ്മാർട് കുട സേവനം ആരംഭിച്ചത്. കനേഡിയൻ സ്മാർട്ട് അംബ്രല്ല ഷെയർ സർവീസ് കമ്പനിയായ അംബ്രാസിറ്റിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.നോൽകാർഡ് ഉപയോഗിച്ച് സ്മാർട് കുട വാടകയ്ക്കെടുക്കാം. ഉപയോഗ ശേഷം ഇവ തിരിച്ചേൽപ്പിക്കണം.തിരിച്ചേൽപ്പിച്ചില്ലെങ്കിൽ കുടയുടെ വില നോൽകാർഡിൽ നിന്ന് ഈടാക്കും.
![]()
