തിരുവനന്തപുരം: കേരളത്തില്‍ നിന്നും മിഡിൽ ഈസ്റ്റ് / ജി സി സി രാജ്യങ്ങളിലേയ്ക്ക് പാസഞ്ചർ/ ക്രൂയിസ് ഷിപ്പ് സര്‍വ്വീസ് നടത്തുന്നതിന് അനുഭവ പരിചയമുളള കമ്പനികളില്‍ നിന്നും കേരള മാരിടൈം ബോർഡ് (KMB) താല്പര്യപത്രം (EOI) ക്ഷണിച്ചു. താല്പര്യമുളള കമ്പനികള്‍ കേരള മാരിടൈം ബോർഡിന്റെ വെബ്ബ്സൈറ്റ് (https://kmb.kerala.gov.in) സന്ദര്‍ശിച്ച് വിശദാംശങ്ങളും താല്പര്യപത്രവും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
താല്പര്യപത്രത്തിന് മുന്നോടിയായുളള കണ്സല്റ്റേഷന് മീറ്റിങ് മാര്‍ച്ച് 27 ന് ചേരും. ഇതിനായുളള രജിസ്ട്രേഷനും വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +919544410029 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
![]()
