ഒമാൻ :രാജ്യത്തെ പൊതുസ്ഥലങ്ങളിൽ മാന്യതയില്ലാതെ പെരുമാറുന്നവർക്ക് പീനൽ കോഡിലെ ആർട്ടിക്കിൾ ‘294/എ’ പ്രകാരം തടവും pizhayum ശിക്ഷയായി ലഭിക്കുമെന്ന
മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
പൊതുസ്ഥലങ്ങളിൽ വെച്ച് മോശമായ രീതിയിൽ പെരുമാറുന്നതും അസഭ്യമായ വാക്കുകൾ ഉപയോഗിക്കുന്നവതും രാജ്യത്തെ സാമൂഹ്യ രീതികൾക്ക് യോജിക്കുന്നതല്ലെന്നും സാമൂഹ്യ മര്യാദകൾ രാജ്യത്തെ പൗരന്മാരും പ്രവാസികളും നിർബന്ധമായും പാലിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
![]()
