റിയാദ്; സൗദിയുടെ തലസ്ഥാന നഗരമായ റിയാദ് ഡിസംബറിൽ യു.എൻ ഇൻ്റർനെറ്റ് ഗവേണൻസ് ഫോറത്തിന് വേദിയാകും. സാങ്കേതിക വിദഗ്ധർ, സർക്കാർ ഉദ്യോഗസ്ഥർ, പങ്കാളികൾ, നിക്ഷേപകർ തുടങ്ങിയവർ പങ്കെടുക്കും. 5 ദിവസത്തെ ആഗോള സമ്മേളനം 2024 ഡിസംബർ 15-ന് റിയാദ് കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ നടക്കും. അന്താരാഷ്ട്ര നയങ്ങളും ട്രെൻഡുകളും ചർച്ച ചെയ്യും. സാങ്കേതിക വിദഗ്ദ്ധരുടെ നിർദേശങ്ങൾക്ക് പരിഗണന നൽകും. നയപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനും അവബോധം വളർത്തുന്നതിനും ഉയർന്നു വരുന്ന ഡിജിറ്റൽ വെല്ലുവിളികളും പരിഹാരങ്ങളും തിരിച്ചറിയാനും ഫോറത്തിൽ ഐ.ജി.എഫ് മുൻതൂക്കം നൽകും.
![]()
