ജിദ്ദ- പി.എസ്.എം.ഒ കോളേജ് അലുംനി ജിദ്ദ ചാപ്റ്ററിനു നവ നേതൃത്വം.
സീതി കൊളക്കാടൻ (പ്രസിഡന്റ്),അഷ്റഫ് കുന്നത്ത് (ജനറൽ സെക്രട്ടറി), സിദ്ദിഖ് ഒളവട്ടൂർ (ഖജാൻജി) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു.
സഹ ഭാരവാഹികളായി അഷ്റഫ് അഞ്ചാലൻ, കെ.എം.എ ലത്തീഫ്, മൊയ്ദു വലിയകത്ത്, മുജീബ് മുത്തേടത്ത്( വൈസ് പ്രസിഡന്റ്),റൗഫ് തിരുരങ്ങാടി, അനിൽ മുഹമ്മദ്, റഷീദ് പറങ്ങോടത്ത്, ഷാജി അരിമ്പ്റതൊടി(സെക്രെട്ടറി)സലാഹ് കാരാടൻ(ചീഫ് പാട്രൺ),അബ്ദുള്ള കൂട്ടി പരപ്പനങ്ങാടി( അഡ്വൈസറി ബോർഡ് ചെയർമാൻ) എന്നിവരെയും തെരെഞ്ഞെടുത്തു.
മുപ്പത്തിഅഞ്ചഅംഗ നിർവ്വാഹക സമിതിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റിട്ടേണിങ് ഓഫീസർ പി.കെ സുഹൈലും ഡോക്ടർ ഫൈസൽ നിരീക്ഷകനായും തിരഞ്ഞെടുപ്പിനെ നിയന്ത്രിച്ചു.സീതി കൊളക്കാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഷ്റഫ് കുന്നത്ത് സ്വാഗതവും, ഷാജി അരിമ്പ്രതൊടി നന്ദിയും പറഞ്ഞു.
![]()
