ജിദ്ദ : പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന്റെ (പപ്പ) പതിമൂന്നാം വാർഷികവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു.പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ജിദ്ദ ഷറഫിയ അബീർ മെഡിക്കൽ സെന്റർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജിദ്ദയിലെ നൂറ് കണക്കിന് പാണ്ടിക്കാട് നിവാസികൾ പങ്കെടുത്തു.അബീർ മെഡിക്കൽ ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് ആലുങ്ങൽ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് അൻവർ വി പി യുടെ അധ്യക്ഷത വഹിച്ചു.മുസാഫിർ (മലയാളം ന്യൂസ്) മുഖ്യ പ്രഭാഷണം നടത്തി.
2023 വർഷത്തെ സാമ്പത്തിക റിപ്പോർട്ട് ട്രഷറർ റഷീദ് പയ്യപ്പറമ്പും പ്രവർത്തന റിപ്പോർട്ടും വെൽഫെയർ റിപ്പോർട്ടും മൂസ വെട്ടിക്കാട്ടിരിയും അവതരിപ്പിച്ചു. കുഞ്ഞിമുഹമ്മദ് കോടശ്ശേരി, മുഹമ്മദ് കുട്ടി വള്ളുവങ്ങാട്, ബാവ ചെമ്പ്രശ്ശേരി, സക്കറിയ പയ്യപ്പറമ്പ്, അൻവർഷ എ ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ ഫൈസൽ എം കെ സ്വാഗതവും എ ടി ഇസഹാക്ക് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ഇസ്ഹാഖ് എ ടി(പ്രസിഡന്റ്),അഞ്ചില്ലൻ ഉമർ( ജനറൽ സെക്രട്ടറി),മുസ്തഫ തറിപ്പടി(ട്രഷറർ),മുനീർ വള്ളുവങ്ങാട്, അബു എം.പി പാണ്ടിക്കാട്(വൈസ് പ്രസിഡന്റ്),സമീർ തറിപ്പടി, ഫാറൂഖ് കിഴക്കേ പാണ്ടിക്കാട്( ജോ. സെക്രട്ടറിമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
പപ്പയുടെ അഡ്വൈസറി ബോർഡ് സ്ഥിരം മെമ്പർമാരായി അഞ്ചില്ലൻ അബൂബക്കർ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കെ എം കോടശ്ശേരി, മൂസ വെട്ടിക്കാട്ടിരി, അൻവർഷ എ ടി, അഞ്ചില്ലൻ ഉമർ, എ ടി ഇസ്ഹാഖ്, ബാവ ചെമ്പ്രശ്ശേരി, നൗഷാദ് പയ്യപ്പറമ്പ്, റസാഖ് റീഗൽ, ഖാലിദ് പയ്യപ്പറമ്പ്, മുസ്തഫ തറിപ്പടി, ഫിറോസ് പി ടി കക്കുളം എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
