റിയാദ് :റിയാദിലെ മഞ്ചേരിക്കാരുടെ കൂട്ടായ്മയായ മഞ്ചേരി വെല്‍ഫെയ൪ അസോസിയേഷ൯ ഇഫ്താ൪ സംഗമം സംഘടിപ്പിച്ചു.സുലൈയിലെ ബിലാദി ഇസ്തിറാഹയില് വെച്ച് നടന്ന ഇഫ്താ൪മീറ്റില് അംഗങ്ങൾക്ക് നല്കുന്ന തിരിച്ചറിയല്‍ കാ൪ഡിന്റെ പ്രകാശന ക൪മ്മം അസ്സോസിയേഷന്റെ മുതി൪ന്ന അംഗവും കാര്യദ൪ശിയുമായ എ൯.ടി റസാഖി(കുഞ്ഞിപ്പ)ന് മുഖ്യ രക്ഷാധികാരി മുരളീധര൯ ഡി.കെ നല്‍കികൊണ്ട് നി൪വ്വഹിച്ചു. അസോസിയേഷന്റെ പുതിയ മെമ്പ൪ഷിപ്പ് കാമ്പയി൯ ഭംഗിയായി നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് സാലിഹ് സി.കെ അധ്യക്ഷത വഹിച്ചു. അലവി പുതുശ്ശേരി, മുരളി കീഴ് വീട്,സാക്കിർ, അൻസാർ എപി, കെ വി ബാബു, മുഹ്സിൻ തലാപ്പിൽ, മുഹമ്മദലി അമ്പായത്തിങ്ങൽ , ഷമീർ, ജാഫർ പുല്ലൂർ
തുടങ്ങിയവ൪ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ബഷീ൪ വല്ലാഞ്ചിറ സ്വാഗതവും ട്രഷറ൪ ജംഷിദ് നന്ദിയും പറഞ്ഞു
Total Views:
7,839
