അൽ ഖസ്സീം: ബുറൈദയിൽ കേന്ദ്രമാക്കി റഹീം സഹായ സമിതി നിലവിൽ വന്നു. പതിനെട്ട് വർഷമായിട്ട് സൗദി അറബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശി റഹീമിനെ മോചിപ്പിക്കുന്നതിനായി വിവിധ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ പ്രതിനിധി കളെ ഉൾപ്പെടുത്തി ബുറൈദയിൽ റഹീം സഹായ സമിതി നിലവിൽ വന്നു. ചെയർമാനായി അബ്ദുൽ ലത്തീഫ് തച്ചമ്പയിലിനേയും കൺവീനറായി നിഷാദ് പാലക്കാടിനേയും ട്രഷററായി സക്കീർ പത്തറയേയും തിരഞ്ഞെടുത്തു കൂടാതെ മുപ്പതോളം പേരെ ഉൾപ്പെടുത്തി കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.
![]()
