ബുറൈദ : ഒ ഐ സി സി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി സമൂഹ ഇഫ്ത്താർ സംഗമവും സി എ എ വിരുദ്ധ പ്രതിഷേധ സദസ്സും നടത്തി. . പ്രസിഡൻ്റ് അബ്ദുൽ റഹിമാൻ തിരുർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഫറ ജാലിയാത്ത് അധ്യാപകൻ റഫീഖ് സലഫി മുഖ്യപ്രഭാഷണം നടത്തി. ഒ ഐ സി സി ഉനൈസ കമ്മിറ്റി പ്രസിഡന്റ് സാലി കരുവറ്റ , സാമൂഹ്യ പ്രവർത്തകനും ഉപദേശക സിമിതി ചെയർമാനും ആയ സക്കീർ പത്തറ, പ്രോഗ്രാം കൺവീനർ സജി ജോബ് തോമസ് ,പി.പി.എം അശ്റഫ് കോഴിക്കോട് , സ്പോർട്ട് സ് ചെയർമാൻ സുധീർ കായംകുളം, രക്ഷാധികാരി ബാബു വളക്കര പാട ,ഫൈസൽ ആലത്തൂർ, അസ്ക്കർ ഒതായി, തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റുമാരായ അബ്ദുറഹിമാൻ കാപ്പാട്, മുജീബ് ഒതായി, ജോയിൻ്റ് സെക്രട്ടറിമാരായ സനോജ് പത്തരിയാൽ, അനിൽ ഹരിപ്പാട്,റഹീം കണ്ണൂർ , ഭാരവാഹികളായ ബഷീർ വേങ്ങാലി യിൽ ,സിയാസ് കണിയാപുരം, സിറാജുദ്ധീൻ തട്ടയിൽ, വിനീഷ് ചെറിയാൻ, നജീബ് , നസീംഎളേറ്റിൽ എന്നിവർ നേത്രത്വം നൽകി.ജനറൽ സെക്രട്ടറി പ്രമോദ് കൂര്യൻ കോട്ടയം സ്വാഗതവും ട്രഷറർ അനസ് ഹമീദ് തിരുപനന്തപൂരം നന്ദി പറഞ്ഞു.
![]()
