റിയാദ് : റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ റമദാൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മലസ് ചെറീസ് റെസ്റ്റോറന്റ് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്റ് ആന്റണി വിക്ടർ അധ്യക്ഷത വഹിച്ചു
സഫ മക്ക പോളിക്ലിനിക് സീനിയർ ഫിസിഷ്യൻ ഡോക്ടർ മുഹമ്മദ് ലബ്ബ റമദാൻ സന്ദേശം നൽകി
ട്രഷറർ നിസാർ മുസ്തഫ, ഹാഷിം ചീയാംവെളി, എന്നിവർ സംസാരിച്ചു
ലുലു ഹൈപ്പർ മാർക്കറ്റ് മാനേജർ ലാലു വർക്കി, എ കെ എസ് ലോജിസ്റ്റിക് പ്രതിനിധി മുനീർ അമാനുല്ല എന്നിവർ അതിഥികളായിരുന്നു
ബദർ കാസിം, നിസാർ കോലത്ത്, സുരേഷ് ആലപ്പുഴ, സിജു പീറ്റർ, ടി എൻ ആർ നായർ, സെബാസ്റ്റ്യൻ ചാർളി, നിസാർ അഹമ്മദ്, വി ജെ നസ്രുദീൻ, ഷാജി പുന്നപ്ര, താഹിർ കാക്കാഴം, രാജേഷ് ഗോപിനാഥ്, ജയരാജ്, ഫാരിസ് സൈഫ്, സുദർശന കുമാർ, ബിപിൻ.പി.ടി, അബ്ദുൽ അസീസ്, ജലീൽ കാലുതറ, , നൗമിതാ ബദർ, റീന സിജു, ആനന്ദം ആർ നായർ, സീന നിസാർ എന്നിവർ നേതൃത്വം നൽകി
ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും പ്രോഗ്രാം കൺവീനർ ആസിഫ് ഇഖ്ബാൽ നന്ദിയും പറഞ്ഞു
![]()
