റിയാദ്- ചെറിയ പെരുന്നാൾ പ്രമാണിച്ച് സൗദിയിൽ സ്വകാര്യമേഖലയില്‍ നാലു ദിവസം അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസനമന്ത്രാലയം അറിയിച്ചു. ഏപ്രില്‍ എട്ട് (റമദാന് 29) തിങ്കളാഴ്ച മുതല്‍ നാലു ദിവസത്തേക്കാണ് അവധി.തിങ്കൾ മുതൽ വ്യാഴം വരെ പെരുന്നാൾ അവധിയും തുടർന്ന് വരുന്ന വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളി,ശനി കൂടി ആവുമ്പോൾ തുടർച്ചയായ 6 ദിനങ്ങൾ അവധി ലഭിക്കും.
![]()
