ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.സാംസ്കാരിക സമ്മേളനത്തിന് പ്രസിഡൻറ് മോഹൻ ബാലൻ അധ്യക്ഷത വഹിച്ചു.നാസർ ചാവക്കാട് റമദാൻ സന്ദേശം നൽകി.ഡോ. എ.പി.ജെ. അബ്ദുൽ കലാം നാരിപുരസ്കാര ജേതാവ് ഡബ്ല്യു.എം.എഫ് ജിദ്ദ കൗൺസിൽ വൈസ് പ്രസിടെന്റ് ഡോ. വിനീത പിള്ളയെ ചടങ്ങിൽ ആദരിച്ചു.വനിത വിഭാഗം കൺവീനർ സോഫിയ ബഷീർ ആശംസകൾ നേർന്നു സംസാരിച്ചു.ക്ഷാധികാരി മിർസ ഷരീഫ്, ഗ്ലോബൽ അഡ്വൈസറി ബോർഡ് അംഗം നിസാർ യൂസുഫ്, മിഡിലീസ്റ്റ് ഹെൽപ് ഡെസ്ക് കൺവീനർ മുഹമ്മദ് ബൈജു, മിഡിലീസ്റ്റ് പ്രവാസി വെൽഫെയർ ഫോറം കൺവീനർ ഷിബു ജോർജ്, നാഷനൽ കൗൺസിൽ വൈസ് പ്രസിഡൻറ് ഷാനവാസ് വണ്ടൂർ,നാഷനൽ കൗൺസിൽ വൈസ് പ്രസിഡൻറ് ജാൻസി മോഹൻ,നാഷനൽ കൗൺസിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ ഉണ്ണി തെക്കേടത്ത്,ബാജി നെല്പുര, റൂബി സമീർ, പ്രിയ സന്ദീപ്, ജിദ്ദ കൗൺസിൽ ഭാരവാഹികളായ സജി കുര്യാക്കോസ്, നൗഷാദ് കാളികാവ്, ബഷീറലി പരുത്തികുന്നൻ,വർഗീസ് ഡാനിയേൽ, മനോജ് മാത്യു, ഷിബു ചാലക്കുടി,നൗഷാദ് അടൂർ, ശിവാനന്ദൻ, ജോസഫ് വർഗീസ്, മുഹമ്മദ് സുബൈർ,ബഷീർ അപ്പക്കാടൻ, നുജ്മുദ്ദീൻ, പ്രവീൺ എടക്കാട്,എബി കെ. ചെറിയാൻ, വിവേക് ജി. പിള്ള എന്നിവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി അഹ്മദ് യൂനുസ് സ്വാഗതവും ട്രഷറർ സുശീല നന്ദിയും പറഞ്ഞു.
![]()
