കുവെെറ്റ്: കുവെെറ്റ് സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യക്കാർക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി.
പാസ്പോർട്ട് നഷ്ട്ടപ്പെട്ടവർക്ക് എമർജൻസി സർട്ടിഫിക്കറ്റിന് അപേകഷിക്കാൻ സാധിക്കും. ബന്ധപ്പെട്ട അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ആവശ്യമായ ഫീസ് സഹിതം രേഖകൾ കുവെെറ്റ്, ജലീബ് അൽ ഷോയോഖ് , ഫഹാഹീൽ എന്നിവടങ്ങളിലെ ബി എൽ എസ് സെന്ററുകൾ വഴി അപേക്ഷ ഫോം സ്വീകരിക്കും.നിലവിൽ എംബസിയിൽ നിന്ന് ടോക്കണുകൾ നേടിയിട്ടുള്ളവർ ടോക്കൺ ലഭിച്ച ദിവസങ്ങളിൽ തന്നെ ഓഫീസിൽ എത്തണം. പൂരിപ്പിച്ച ഇ സി ഫോമുകൾക്കൊപ്പം ഫീ സഹിതം അപേക്ഷ സമർപ്പിക്കാനാണ് നിര്‍ദേശം.
മാർച്ച് 21 മുതൽ ഏപ്രിൽ 8 വരെയുള്ള എല്ലാ ടോക്കണുകൾ എടുത്താൽ മാത്രമേ ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു. അപേക്ഷ സമർപ്പിച്ചതിന് ശേഷം അവർ വിളിക്കുന്ന ദിവസം ബിഎൽഎസ് സെന്ററുകളിൽ എത്തണം. പുതിയ അപേക്ഷകർ അടുത്തുള്ള ഓഫീസുകളിൽ എത്തി ഫോം സ്വന്തമാക്കണം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ബി എൽ എസ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ സാധിക്കും. ഇസി ഫോമിൽ എല്ലാ വിശദാംശങ്ങളും ശരിയായി പൂരിപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുകയില്ല.
പാസ്പോർട്ടുകൾ വീണ്ടും ഇഷ്യൂ ചെയ്യുന്നതിന് പുതിയ സ്പോൺസറുടെ സിവിൽ ഐഡിയും, സ്പോൺസർ ഒപ്പിട്ട സമ്മതപത്രവും ആവശ്യമായ മറ്റ് രേഖകളും സഹിതം ബി എൽ എസ് സെന്റർ സന്ദർശിക്കാവുന്നതാണ്.
![]()
