ദുബൈ : ഗള്‍ഫ് സെക്ടറില്‍ നിന്ന് വേനല്‍ക്കാലത്ത് അധിക വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.
ഗള്‍ഫിനും ഇന്ത്യയ്ക്കും ഇടയില്‍ വരാനിരിക്കുന്ന വേനല്‍ക്കാലത്ത് അധിക വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ അറിയിച്ചു. അബൂദബി, റാസല്‍ഖൈമ, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് കേരളം അടക്കമുള്ള വിമാനത്താവളങ്ങളിലേക്ക് ഓരോ ആഴ്ചയും 24 അധിക വിമാനങ്ങള്‍ കൂടി സർവീസ് നടത്തും.
തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മംഗലാപുരം, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, അയോധ്യ, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളുടെ എണ്ണം കൂടി വര്‍ധിപ്പിച്ചുകൊണ്ടാണ് എയര്‍ലൈന്‍സിന്റെ തീരുമാനം.
![]()
