മസ്ക്കറ്റ്:ഒമാനിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് മാർച്ച് 22 ന് എംബസി അങ്കണത്തില്‍ നടക്കും. അംബാസഡര്‍ അമിത് നാരംഗ് ഓപ്പൺ ഹൗസിൽ സംബന്ധിക്കും.വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ 4.00 മണിക്ക് വരെയാണ് ഓപ്പണ്‍ ഹൗസ് സമയം.
ഒമാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പരാതികള്‍ ബോധിപ്പിക്കുന്നതിനുള്ള അവസരമാണ് ഇവിടെ ലഭിക്കുക. ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 92822270 എന്ന നമ്പറില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓപ്പണ്‍ ഹൗസ് സമയത്ത് ഇവരെ എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
![]()
