റിയാദ് : സൗദി ബാലൻ മരിച്ച കേസിൽ വധ ശിക്ഷക്ക് വിധിച്ച കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിന് 33 കോടി രൂപാ സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന റഹീം നിയമ സഹായ വേദിയെ പിന്തുണച്ച് ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ രംഗത്ത്.
164രാജ്യങ്ങളിൽ സംഘടനാ സംവിധാനമുള്ള ഡബ്ലിയു.എം.എഫ് ഈ വിഷയം എല്ലാ കമ്മീറ്റകളെയും അറിയിച്ചു ധനസമാഹരണം തുടങ്ങിയതായി ഗ്ലോബൽ ക്യാബിനറ്റിന് വേണ്ടി ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ അറിയിച്ചു.
ദിയാധനം നല്കിയാല് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം നല്‍കാമെന്ന് സൗദി പൗരന്റെ കുടുംബം ഇന്ത്യന്‍ എംബസിയെ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് ഫണ്ട് സമാഹരണത്തിന് റഹീമിന്റെ കുടുംബത്തിന് പിന്തുണ നല്കാന് റിയാദിൽ റഹിം നിയമ സഹായ വേദി” സര്‍വകക്ഷി യോഗം വിളിച്ചു ചേർത്ത് ലോകത്താകമാനം ഉള്ള മലയാളികളോട് സഹായം അഭ്യർത്ഥിച്ചത്.
![]()
