റിയാദ് : സൗദിയിലെ പ്രമുഖ കമ്പനിയായ എം കെ ഫുഡ്സ് ഉപഭോക്താക്കൾക്കും അഭ്യൂദയകാംഷികൾക്കുമായി അതിവിപുലമായ ഇഫ്താറും, എം കെ ഫുഡ്സ്, വെബ്സൈറ്റും, എം കെ ഫുഡ്സ് ആപ്പും എന്നിവയുടെ ഔദ്യോഗിക ഉത്ഘാടനവും, പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ് നടത്തി. റിയാദിലെ രാഷ്ട്രീയ സാമൂഹ്യ ബിസിനസ് രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വെബ്സൈറ്റിന്റെ ഉദ്ഘാടനം സാമൂഹ്യപ്രവർത്തകനും, പ്രവാസി ഭാരതീയ പുരസ്കാർ ജേതാവുമായ ശിഹാബ് കൊട്ടുകാട് നിർവഹിച്ചു. എം. കെ.ഫുഡ്സ് ആപ്പിന്റെ ഉദ്ഘാടനം കമ്പനി ചെയർമാൻ സാലിഹ് ബിന് ഒതൈബി നിർവഹിച്ചു. എം കെ ഫുഡ്സ് പുതിയതായി മാർക്കറ്റിൽ ഇറക്കുന്ന എം കെ ബോബി വീൽ,എം കെ ബീഫ് സ്ലൈസ്,എം കെ ഗ്രീൻ പീസ്,എം കെ മിക്സ് വെജിറ്റബിൾ എന്നിവയുടെ പ്രോഡക്റ്റ് ലോഞ്ചിങ് സൗദി ഗായകനും കലാകാരനുമായ ഹാഷിം ഹബ്ബാസ് നിർവഹിച്ചു.

ചടങ്ങിൽ എം കെ ഫുഡ്സ് സി ഇ ഒ ഷാനവാസ് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. എം കെ ഫുഡ്സ് എം ഡി റഹ്മാൻ മുനമ്പത്ത് സ്വാഗതവും കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയെ കുറിച്ചും
മൈനസ്-20 യിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വളരെ സുരക്ഷിതമായി ശീതീകരണ സംവിധാനങ്ങളിൽ സൂക്ഷിക്കുന്നതിനെ പറ്റിയുള്ള വിശദ വിവരങ്ങൾ റഹ്മാൻ മുനമ്പത്ത് വിശദീകരിച്ചു. പുതിയ ശാഖകൾ സൗദിഅറേബ്യയിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും
ആരംഭിക്കുമെന്ന് ഷാനവാസ് മുനമ്പത്ത് പ്രഖ്യാപിച്ചു.

ഒ. ഐ. സി. സി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, നവോദയ ഭാരവാഹി സുധീർ കുമ്മിൾ, സലീം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, നെസ്റ്റോ നാസർ, ഇബ്രാഹിം സുലൈമാൻ, ചിങ്ങോലി മജീദ്, കോയ കുഞ്ഞ് പോക്കാട്ട്,മാധ്യമ പ്രവർത്തകരായ നജിം കൊച്ചുകലുങ്ക്,വി ജെ നസ്റുദ്ധിൻ,ജയൻ കൊടുങ്ങല്ലൂർ,ഷിബു ഉസ്മാൻ,നാദിർഷ,മുജീബ്,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.ഡയറക്ടർ ബോർഡ് അംഗം മശാൽ ബിൻ സാബിർ ഒതൈബി ചടങ്ങിന് നേതൃത്വം വഹിച്ചു. എം. കെ.ഫുഡ് മാനേജർ റിയാസ് മുഹമ്മദ് നന്ദി പറഞ്ഞു. ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർക്കെല്ലാം പുതുതായി ലോഞ്ച് ചെയ്ത ഉൽപ്പന്നങ്ങൾ നൽകി.
![]()
