ദമ്മാം: സൗദിയില്‍ വാഹനവില്‍പ്പന നടത്താന്‍ കാലാവധിയുള്ള അംഗീകൃത വാഹനപരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് ഓർമ്മിപ്പിച്ച് ഗതാഗത മന്ത്രാലയം.വാഹന വില്‍പ്പനക്കുള്ള കരാര്‍ പത്രം തയ്യാറാക്കുന്നതിന് മുൻപ് ഫഹസിന് കൃത്യമായ കാലാവധി ഉണ്ടന്ന് ഉറപ്പാക്കണമെന്ന് വാഹന വില്‍പ്പന നടത്തുന്നതിന് രേഖകള്‍ തയ്യാറാക്കുന്ന ഏജന്‍സികൾക്കും സ്ഥാപനങ്ങൾക്കും സൗദി സ്റ്റാന്റേര്‍ഡ്സ് മെട്രോളജി ക്വാളിറ്റി ഓര്ഗനൈസേഷന്
നിർദ്ദേശം നൽകി.ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സിന് ആയച്ച കത്തിലാണ് പുതിയ പരിഷ്കാരങ്ങള്‍ സംബന്ധിച്ച് നിര്ദ്ദേശങ്ങളടങ്ങിയിരിക്കുന്നത്.
![]()
