അബൂദബി: ശക്തി തിയേറ്റേഴ്സ് അബൂദബി യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മൂന്നാമത് ഇ കെ നായനാര്‍ സ്മാരക റമസാന്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. സീനിയര്‍ വിഭാഗത്തില്‍ മുഷ്രിഫ് യൂണിറ്റ് മൂന്നാം തവണയും ജേതാക്കളായി.ജൂനിയര്‍ വിഭാഗത്തില്‍ ഡെല്‍മ യൂണിറ്റും ജേതാക്കളായി.
പ്രസിഡന്റ് കെ വി ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍ ആതിര ജയപ്രകാശ്, അഡ്വക്കേറ്റ് അന്‍സാരി സൈനുദ്ദീന്‍, പ്രസിഡന്റ് എ കെ ബീരാന്‍കുട്ടി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കായിക വിഭാഗം സെക്രട്ടറി ഉബൈദുല്ല സ്വാഗതവും അസി. സെക്രട്ടറി നൗഷാദ് കാരയില്‍ നന്ദിയും പറഞ്ഞു.
![]()
